ലിവിങ്ങ് വില്‍ ( Living Will) അഥവാ മരണതാല്‍പര്യ പത്രം
പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ
ചികില്‍സിച്ച് സുഖപ്പെടുത്താനാകാത്തതും സാധാരണ ജീവിതത്തിലേധ്ക്ക് തിരിച്ചുവരാനിടയില്ലെന്ന് ഉറപ്പായതുമായ രോഗാവസ്ഥയില്‍ ഒരാള്‍ എത്തുകയും, തനിയ്ക്ക് ഇനിയെന്ത് ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിയ്ക്കുവാനുള്ളശേഷി ആ വ്യക്തിയ്ക്ക് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വേദനയകറ്റുകയും സുഖം നല്‍കുകയും ചെയ്യാത്ത എല്ലാ ചികിത്സയും അവസാനിപ്പിയ്ക്കുകയും മരണം നീട്ടിവെയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും പിന്‍വലിയ്ക്കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ആ വ്യക്തി സാധാരണ വെള്ളക്കടലാസില്‍, മുന്‍കൂട്ടി തയ്യാറാക്കുന്ന പ്രമാണമാണ്,ലിവിങ്ങ് വില്‍ ( Living Will) അഥവാ മരണതാല്‍പര്യ പത്രം.
ആര്‍ക്കൊക്കെ തയ്യാറാക്കാം?
ഇന്ത്യയില്‍, സുപ്രീം കോടതി വിധിയനുസരിച്ച് നിലവില്‍ “ലിവിങ് വില്‍" നിയമവിധേയമാണ്. പക്ഷെ, ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം. അത് തയ്യാറാക്കുന്നയാള്‍ക്ക് (പ്രായപൂര്‍ത്തിയായിട്ടുണ്ടാകണം, ആരോഗ്യമുള്ള മനസ്സുള്ളയാളാകണം, ജീവന്‍ നീട്ടിക്കൊണ്ടുപോകാനുള്ള ചികിത്സ അവസാനിപ്പിയ്ക്കേണ്ട സാഹചര്യം എന്താണെന്ന് ധാരണയുണ്ടാകണം, അത്തരമൊരവസ്ഥയില്‍ തന്റെ ശരീരത്തില്‍ എന്ത് ചെയ്യാം, എന്ത് ചെയ്തുകൂടാ എന്ന തീരുമാനം ആരോഗ്യമുള്ള മനസ്സുള്ളപ്പോള്‍, പരപ്രേരണ കൂടാതെ എടുക്കണം.
എങ്ങനെ തയ്യാറാക്കണം?
ലിവിങ് വില്‍ തയ്യാറാക്കുന്നതിനുള്ള നിരവധി മാതൃകകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ അനുയോജ്യമായത് തെരഞ്ഞെടുത്ത്, ആവശ്യമായ മാറ്റങ്ങളോടെ ഓരോരുത്തര്‍ക്കും സ്വന്തം (പ്രമാണം
തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുന്ന സമ്മതപത്രത്തില്‍ നിര്‍ദ്ദിഷ്ട വ്യക്തിയും രണ്ട് സാക്ഷികളും, ഒരു ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ സാന്നിദ്ധ്യത്തില്‍ ഒപ്പിടണം,
അവര്‍ അത് സാക്ഷ്യപ്പെടുത്തണം. തയ്യാറാക്കിയ ശേഷം ലിവിങ് വില്ലിന്റെ പകര്‍പ്പ് നിങ്ങളുടെ ഡോക്ടര്‍ക്കും അത് നടപ്പാക്കുവാന്‍ നിങ്ങൾ ചുമതലെടുത്തിയ ആള്‍ക്കും നൽകണം. കുടുംബാംഗങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ, ബന്ധുക്കളില്ലെങ്കില്‍ അടുത്ത മിത്രങ്ങൾക്കോ കൊടുക്കണം. അതോടൊപ്പം ലിവിങ് വില്ലിന്റെ ഒരു പകര്‍പ്പ് നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ
സെക്രട്ടറിയ്ക്ക് രജിസ്റ്റേഡ് തപാലില്‍ അയച്ചുകൊടുത്ത് കൈപ്പറ്റ് രസീതി വാങ്ങണം.
ലിവിങ് വില്ലിന്റെ ഒരു മാതൃക പി.ഡി.എഫ് രൂപത്തില്‍ അനുബന്ധമായി ചേര്‍ക്കുന്നു.
ഡൌണ്‍ ലോഡ് ചെയ്യുക.